മാതൃഭൂമി ആലപ്പുഴ എഡിഷന്‍ സമര്‍പ്പണം ഇന്ന്
സമരങ്ങളുടെ സ്മരണഭൂമിയിലേക്ക് യഥാര്‍ഥപത്രത്തിന്റെ ശക്തിയുമായി മാതൃഭൂമി കടന്നുവരുമ്പോള്‍ ഈ നാടിന്റെ അഭിമാനങ്ങളെല്ലാം ആലപ്പുഴയ്ക്ക് മുമ്പാകെ അണിനിരക്കും. എസ്.ഡി.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ വിസ്മയവേദിയില്‍ ഞായറാഴ്ച രാവിലെ പതിനൊന്നിന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ് ആലപ്പുഴ എഡിഷന്‍ സമര്‍പ്പണം നിര്‍വഹിക്കുന്നത്. പ്രസ്സ് പ്രവര്‍ത്തിക്കുന്ന എ.വി. കുട്ടിമാളുഅമ്മ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഓഫീസ് കെട്ടിടമായ വി.എം. നായര്‍ സ്മാരകമന്ദിരം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി മാതൃഭൂമി സന്ദര്‍ശിച്ചതിന്റെ പെയിന്റിങ് പ്രകാശനം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോന് നല്‍കി നിര്‍വ്വഹിക്കും.
(സത്യവും ധര്‍മ്മവും നീതിയും പുലരാന്‍ പ്രയത്നിക്കുക . ആശംസകള്‍ .......)
ടീകോമിനെതിരെ സര്‍ക്കാര്‍
പദ്ധതി പ്രദേശത്തന്റെ 12 ശതമാനം ഭൂമിയില്‍ വില്പനാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ടീകോം കത്ത് നല്‍കിയിരുന്നത്. ഇത് കരാറിന് വിരുദ്ധമാണ്. അതിനാല്‍ നിയമവിരുദ്ധവുമാണ് - സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്. ശര്‍മ പറഞ്ഞു. ഇത് സംബന്ധിച്ച് സ്വീകരിക്കേണ്ട നിയമപരമായ നടപടികളെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണ്. അധികം താമസിയാതെ നടപടികളുണ്ടാകും - മന്ത്രി പറഞ്ഞു.
(നമുക്ക് ചെയ്യാന്‍ കഴിയുന്നത് മറ്റുള്ളവര്‍ ചെയ്യണമെന്നു പറയുന്നത് വിഡ്ഢിത്തമാണ് )
No comments:
Post a Comment