Sunday, May 30, 2010

31.05.2010

ചരിത്രം സൃഷ്ടിക്കുന്ന എണ്ണച്ചോര്‍ച്ച
'ആഴക്കടല്‍ ചക്രവാളം' (Deepwater Horizon) എന്ന ദുരൂഹനാമമുള്ള ഓയില്‍ റിഗ് കുറഞ്ഞ കാലത്തിനിടയില്‍ രണ്ട് തവണ ചരിത്രം സൃഷ്ടിച്ച ശേഷം ആഴക്കടലിനടിയിലെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ബ്രിട്ടീഷ് പെട്രോളിയ(ബി.പി.) ത്തിനുവേണ്ടി കടലിനടിയിലെ തറ തുരന്ന് പെട്രോളിയം ഊറ്റിയെടുക്കുന്ന ഈ എണ്ണ ഖനനയന്ത്രം കഴിഞ്ഞ സപ്തംബറില്‍ 35000 അടിയിലധികം (10.68 കിലോമീറ്റര്‍) സമുദ്രത്തിനടിയില്‍ ഖനനം നടത്തി എണ്ണ കണ്ടെത്തിയതാണ് ആദ്യ ചരിത്ര സംഭവം. (എണ്ണക്കിണറുകളുടെ ആഴത്തിന്റെ കാര്യത്തില്‍ ഇതൊരു ചരിത്രമാണെന്നാണ് അന്ന് ബി.പി. പുറത്തിറക്കിയ പത്രക്കുറിപ്പ് പറഞ്ഞത്.) ഏപ്രില്‍ 20-ന് റിഗ്ഗിന്റെ അടിയിലുണ്ടായ സ്‌ഫോടനമാണ് വീണ്ടും ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ച്ചയ്ക്ക് ഇത് വഴിവെച്ചു. സ്‌ഫോടനത്തില്‍ തകര്‍ന്ന എണ്ണക്കിണറില്‍ നിന്ന് ചീറ്റി ഉയരുന്ന പെട്രോളിയം അമേരിക്കയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മുഴുവന്‍ ബാധിക്കുന്ന എണ്ണച്ചോര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇത് ചെര്‍ണോബിലും ഭോപ്പാല്‍ ദുരന്തവും പോലെ ഭീകരമായ വ്യവസായിക ദുരന്തങ്ങളിലൊന്നായി മാറുമെന്ന 
ഭീതിയിലാണ് പരിസ്ഥിതി സ്‌നേഹികള്‍.
(Oil is dangerous, care it. Protect the people with all technologies)


ചൈനയിലെ നഴ്‌സറി സ്‌കൂള്‍ കൂട്ടക്കൊലകള്‍
2010 മാര്‍ച്ച് 23-നാണ് കൊച്ചകുട്ടികളുടെ നേര്‍ക്കുള്ള അക്രമം ചൈനയില്‍ പകര്‍ച്ചവ്യാധിയുടെ സ്വഭാവം കൈവരിച്ചത്. ദക്ഷിണ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലെ നാന്‍പിങ്ങ് എക്‌സിപെരിമെന്റല്‍ സ്‌കൂളില്‍ കയറിയ ഴെങ്ങ് മിന്‍ഷെങ്ങ് എന്ന 42-കാരന്‍ കശാപ്പുകത്തി കൊണ്ട് എട്ട് വിദ്യാര്‍ത്ഥികളെ കൊന്നൊടുക്കി. അതിവേഗം നടന്ന വിചാരണയ്ക്ക് ശേഷം ഏപ്രില്‍ 28-ന്‍ പ്രാദേശിക കോടതി ഴെങ്ങിനെ വധശിക്ഷയ്ക്ക് വിധേയനാക്കി. പക്ഷേ, ഈ വിചാരണ നടക്കുന്നതിനിടയലാണ് ഏപ്രില്‍ 12-ന് മറ്റൊരു പ്രവിശ്യയില്‍ ഒരു എലിമെന്ററി സ്‌കൂളില്‍ 40-കാരനായ യാങ്ങ് ജിയാക്വിന്‍ രണ്ടാം ക്ലാസ്സുകാരനെയും മുത്തശ്ശിയേയും വെട്ടിക്കൊന്നത്. 

വധശിക്ഷ മറ്റ് കുറ്റവാളികള്‍ക്ക് മാതൃകയാവുമെന്നും അവരെ കുറ്റകൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്നുമൊക്കെയുള്ള വാദം പൊള്ളയാണെന്ന് സ്ഥാപിക്കാനെന്ന വണ്ണമാണ് ഴെങ്ങിനെ വധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്വാങ്ങഡോങ്ങ് പ്രവിശ്യയിലുള്ള ലീയ്‌ഴു നഗരത്തിലെ പ്രൈമറി സ്‌കൂളില്‍ ഒരാള്‍ കയറി 18 കുട്ടികളെയും ഒരധ്യാപകനെയും കുത്തി പരിക്കേല്‍പ്പിച്ചത്. തൊട്ടുപിറ്റേന്ന് തൊഴില്‍രഹിതനായ ഒരു 47-കാരന്‍ നാലു വയസ്സുകാര്‍ പഠിക്കുന്ന കിന്‍ഡര്‍ഗാര്‍ട്ടനില്‍ 29 കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ചൂ. കൂട്ടത്തില്‍ രണ്ട് അധ്യാപകര്‍ക്കും ഒരു ഗാര്‍ഡിനും പരിക്കേറ്റു. ഒരു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഏപ്രില്‍ 30-ന് ഒരു കര്‍ഷകന്‍ ഷാന്‍ഡോങ്ങ് പ്രവിശ്യയിലെ കിന്‍ഡര്‍ഗാര്‍ട്ടന്‍ കുട്ടികളെ ചുറ്റികയുമായി ആക്രമിച്ചു. അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. അക്രമി ഒടുവില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മാഹൂതിയും ചെയ്തു. 

(students never an aim to get benefit from anything)

No comments:

Post a Comment