Friday, May 21, 2010

വാര്‍ത്തകള്‍

വാര്‍ത്തകള്‍
29.5.10
മാവോ വാദികളുടെ  അരുംകൊല തുടരുന്നു
ജാര്‍ഗ്രാം(പശ്ചിമബംഗാള്‍): മാവോവാദി അട്ടിമറിയില്‍ പാളം തെറ്റിയ യാത്രാവണ്ടിക്കുമേല്‍ ചരക്കുവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ 76 യാത്രക്കാര്‍ മരിച്ചു. 149 പേര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളില്‍ വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ ഖെമസൊളി - സര്‍ദിയ സ്റ്റേഷനുകള്‍ക്കിടെയായിരുന്നു ഇന്ത്യന്‍ റെയില്‍വേക്കു നേരെയുണ്ടായ ഏറ്റവും വലിയ മാവോവാദി ആക്രമണം. ഹൗറയില്‍ നിന്നു കുര്‍ളയിലേക്കു തിരിച്ച ജ്ഞാനേശ്വരി സൂപ്പര്‍ ഡീലക്‌സ് എക്‌സ്​പ്രസ്സാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അപകടത്തില്‍പ്പെട്ടത്. 

നിരപരാധികള്‍ക്കുനേരെ വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ മാവോവാദികള്‍ക്കുനേരെ സൈനിക നടപടി തുടങ്ങാന്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം മുറുകിയിട്ടുണ്ട്. കരസേനാ മേധാവി വി.കെ. സിങ് വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയുണ്ടായി.

(അരുംകൊല ഒന്നിനും പരിഹാരമല്ല )


ലാഹോറിലെ പള്ളികളില്‍ ഭീകരാക്രമണം; 80 മരണം
ലാഹോര്‍: പാകിസ്താനിലെ ലാഹോര്‍ നഗരത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളെ ലക്ഷ്യംവെച്ച് രണ്ടു പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മുപ്പതോളം പേര്‍ മരിച്ചു. നൂറോളംപേര്‍ക്ക് പരിക്കേറ്റു. അഹമ്മദീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ മുനീര്‍ അഹമ്മദ് ശൈഖ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി പാര്‍ട്ടി വക്താവ് മുനാവര്‍ ഷാഹിദ് പറഞ്ഞു.

മോഡല്‍ ടൗണിലും ഗര്‍ഹിഷാഹുവിലുമുള്ള അഹമ്മദീയ വിഭാഗത്തിന്റെ പള്ളികളില്‍ ഉച്ചയ്ക്ക് 1.45 ഓടെയാണ് വന്‍ ആയുധസന്നാഹങ്ങളുമായി ഭീകരര്‍ ഇരച്ചു കയറിയത്. ഗ്രനേഡുകളും ഏ.കെ. 47 തോക്കുകളുമായെത്തിയ ഭീകരര്‍ വിശ്വാസികളെ ബന്ദികളാക്കിയശേഷം തലങ്ങും വിലങ്ങും വെടിവെക്കുകയാണുണ്ടായത്.

28.5.10
തൃശ്ശൂര്‍-കന്യാകുമാരി എക്‌സ്​പ്രസ് വേയ്ക്ക് കേന്ദ്രനിര്‍ദേശം
തിരുവനന്തപുരം: ദേശീയ എക്‌സ്​പ്രസ്‌വേയുടെ ഭാഗമായി കേരളത്തില്‍ 90 മീറ്റര്‍ വീതിയില്‍ പുതിയ പാത നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുവെക്കുന്നു. തൃശ്ശൂര്‍ മുതല്‍ കന്യാകുമാരിവരെയുള്ള 400 കിലോമീറ്ററാണ് പുതിയ പാതയുടെ നിര്‍ദേശം. പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് മുമ്പാകെ വന്നപ്പോള്‍ പാത തൃശ്ശൂര്‍വരെ പോരെന്നും കാസര്‍കോട് വഴി മംഗലാപുരത്തേക്ക് നീട്ടണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുമ്പാകെ ആവശ്യപ്പെട്ടത്. ഇതിനുള്ള മറുപടി കേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടില്ല. ഏപ്രില്‍ അവസാനമാണ് ഈ പുതിയ പാത നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.
മനുഷ്യനെ കമ്പ്യൂട്ടര്‍ വൈറസ് 'ബാധിച്ചു'

കമ്പ്യൂട്ടര്‍ വൈറസ് 'ബാധിക്കുന്ന' ആദ്യമനുഷ്യന്‍ റിഡിങ് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ.മാര്‍ക്ക് ഗാസന്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. തന്റെ ഇടതുകൈയില്‍ തൊലിക്കടിയില്‍ സ്ഥാപിച്ച ഒരു മൈക്രോചിപ്പിലേക്ക് വൈറസ് പ്രോഗ്രാം സന്നിവേശിപ്പിച്ചാണ് ഡോ.ഗസ്സന്‍ 'വൈറസ്ബാധിതനാ'യത്!




കമ്പ്യൂട്ടര്‍ വൈറസ് ഇലക്ട്രോണിക് ഉപകരണങ്ങളെ ബാധിക്കുമോ എന്നറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് പ്രോഗ്രം ചെയ്ത മൈക്രോചിപ്പ് ഒരുവര്‍ഷം മുമ്പ് ഡോ.ഗാസന്‍ കൈയില്‍ സ്ഥാപിച്ചത്. നായകളെയും മറ്റും 'ടാഗു'ചെയ്യാന്‍ ഉപയോഗിക്കുന്ന തരത്തിലൊരു ചിപ്പായിരുന്നു അത്. 

26.5.10
സമ്പത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം സി.ബി.ഐ.ക്ക്‌
കൊച്ചി: പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. നീതിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പൊതുജന വിശ്വാസം നേടിയെടുക്കാനുമാണ് അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കുന്നതെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ സുപ്രധാന വിധിയില്‍ ചൂണ്ടിക്കാട്ടി.
23.5.10
മംഗലാപുരത്ത് വിമാനം കത്തിയമര്‍ന്നു: 158 മരണം
      ദുബായില്‍നിന്ന് വന്ന എയര്‍ ഇന്ത്യാ വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ് തീപ്പിടിച്ച് 158 പേര്‍ മരിച്ചു. മരിച്ചവരില്‍ 48 പേര്‍ മലയാളികളാണ്. രണ്ട് മലയാളികളടക്കം എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാജ്യംകണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നാണ് ഇത്. 








      ആറ് ജീവനക്കാരടക്കം 166 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 32 സ്ത്രീകളും 19 കുട്ടികളും നാല് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. മരിച്ച മലയാളികള്‍ ഏറെയും കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാരാണ്. 146 മൃതദേഹം കണ്ടെടുത്തു. 77 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 







ശനിയാഴ്ച പുലര്‍ച്ചെ 6.02നാണ് രാജ്യത്തെ നടുക്കിയ ആകാശദുരന്തം. ദുബായില്‍നിന്ന് മൂന്നുമണിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്​പ്രസ്സിന്റെ ഐ.എക്‌സ് 812 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 





















റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ നിയന്ത്രണംനഷ്ടപ്പെട്ടാണ് അപകടം. റണ്‍വേ ലൈനിനപ്പുറമാണ് വിമാനം നിലംതൊട്ടത്. വിമാനത്താവളം സ്ഥിതിചെയ്യുന്ന കുന്നിന്‍മുകളില്‍നിന്ന് 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയില്‍വീണ വിമാനം നാലായി പിളര്‍ന്നു. വന്‍ അഗ്‌നിബാധയാണ് ഉണ്ടായത്. യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. ദൂരെ തെറിച്ചുവീണ മധ്യഭാഗം തീപ്പിടിച്ചില്ല. ഇതിലുണ്ടായിരുന്നവരാണ് രക്ഷപ്പെട്ടത്.

20.5.10







എ.ടി.എമ്മിന്റെ പിതാവ് അന്തരിച്ചു
ലണ്ടന്‍: എ.ടി.എം (ഓട്ടോമാറ്റിക്ക് ടെല്ലര്‍ മെഷീന്‍) എന്ന ആശയം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ജോണ്‍ ഷെപ്പേര്‍ഡ ബാരണ്‍്(84) അന്തരിച്ചു. സ്‌കോട്‌ലാന്‍ഡില്‍ വച്ചായിരുന്നു അന്ത്യം. 

കാശിട്ടാല്‍ ചോക്ലേറ്റ് ലഭിക്കുന്ന വെന്‍ഡിങ് മെഷിനുകളാണ് എ.ടി.എം എന്ന ആശയത്തിലേക്ക് ബാരണെ നയിച്ചത്. ബാങ്കില്‍ വൈകിയെത്തിയതു കാരണം കാശെടുക്കാന്‍ പറ്റാതെ വന്ന അവസരത്തിലാണത്രെ ബാരണ്‍ ഇങ്ങനെ ഒരു സങ്കേതത്തിന്റെ സാധ്യത മനസ്സിലാക്കിയത്.
എ.ടി.എമ്മിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ പിന്‍ നമ്പര്‍ നാലക്കമാകുന്നതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ബാരണിന്റെ ഭാര്യയായ കരോലിന് ബാരണിന്റെ ആറക്ക മിലിറ്ററി നമ്പറില്‍ നാലക്കം മാത്രമെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നുള്ളു എന്ന നിരീക്ഷണമാണത്രെ നാലക്ക പിന്‍ നമ്പര്‍ എന്ന ആശയത്തിന് പിന്നില്‍. ലണ്ടനില്‍ ബാര്‍ക്ലേസ് എന്‍ഫീല്‍ഡ് ബാങ്കില്‍ 1967, ജൂണ്‍ 27നാണ് ആദ്യ എ.ടി.എം സ്ഥാപിച്ചത്. 

ഗൂഗിളിന്റെ സ്മാര്‍ട്ട് ടിവി സര്‍വീസ് 
ടെലിവിഷനെയും വെബ്ബിനെയും സമ്മേളിപ്പിക്കുന്ന സര്‍വീസ് ഗൂഗിള്‍ ആരംഭിച്ചു. ഏതാനും മാസങ്ങളായി ഗൂഗിള്‍ ടിവി സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം തേടിയിരുന്നു. ടിവിയില്‍ വിവിധ ചാനലുകള്‍ക്കൊപ്പം യുടൂബ് പോലുള്ള വെബ്ബ് ചാനലുകളും സെര്‍ച്ച് ചെയ്യാന്‍, 'സ്മാര്‍ട്ട് ടിവി' സര്‍വീസിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. സ്‌പെഷ്യല്‍ ടിവി സെറ്റുകള്‍ വഴിയോ, സാധാരണ ടിവികളെ ഒരു ഗൂഗിള്‍ ബോക്‌സുമായി ഘടിപ്പിച്ചോ ഗൂഗിളിന്റെ സര്‍വീസ് സ്വീകരിക്കാം. വെബ്ബ് കൂടി ലഭ്യമാകുന്ന സ്‌പെഷ്യല്‍ ടിവി ആദ്യം നിര്‍മിക്കുന്നത് സോണി കമ്പനിയാണ്. ഈ വര്‍ഷം തന്നെ അത്തരം ടിവി സെറ്റുകള്‍ വിപണിയിലെത്തും. More...Click here 
പെട്രോള്‍വില ആറുരൂപവരെ കൂട്ടും
പ്രകൃതിവാതകവില കൂട്ടിയതിനു പിറകെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും കൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി അധികകാലം തുടരാനാവില്ലെന്നും വില കൂട്ടേണ്ടിവരുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി ഒരു സ്വകാര്യചാനലുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി.പെട്രോള്‍, ഡീസല്‍വില നിശ്ചയിക്കാന്‍ കമ്പനികളെഅനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ ജൂണ്‍ ഏഴിന് മന്ത്രിസഭാ ഉപസമിതിയോഗം ചേരാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രസ്താവന 

No comments:

Post a Comment