Wednesday, August 4, 2010

MARUTI SUZUKI AULTO K10 = 24 C GOLD

MARUTI SUZUKI AULTO K10 = 24 C GOLD


രാജ്യത്തെ ഏറ്റവുംകൂടുതല്‍ വില്‍പ്പനയുള്ള ചെറുകാര്‍ ഓള്‍ട്ടോയുടെ നവീന പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കി. 998 സി.സി കെ സീരീസ് എന്‍ജിനാണ് ഓള്‍ട്ടോ കെ10 ന്റെ മുഖ്യ സവിശേഷത. ഒറ്റനോട്ടത്തില്‍ പഴയ ഓള്‍ട്ടോയില്‍നിന്ന് കാര്യമായ വ്യത്യാസങ്ങളില്ല. എന്നാല്‍ മുന്നിലും പിന്നിലും ഉള്‍വശത്തും നേരിയ പരിഷ്‌കാരങ്ങള്‍ വരുത്തി കെ 10 ഓള്‍ട്ടോയെ മാരുതി സുസുക്കി തികച്ചും പുതിയ കാറാക്കി മാറ്റിയിട്ടുണ്ട്.


മാരുതി സുസുക്കിയുടെ എ സ്റ്റാര്‍, എസ്റ്റിലോ, വാഗണ്‍ ആര്‍ എന്നിവയ്ക്ക് കരുത്ത് പകരുന്ന ഒരു ലിറ്റര്‍ കെ 10 ബി എന്‍ജിനാണ് പുതിയ ഓള്‍ട്ടോയ്ക്ക് കരുത്ത് പകരുന്നത്. 20.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതാണ് എന്‍ജിനെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 800 കാറിനെക്കാള്‍ 50 ശതമാനം അധിക കരുത്തും ടോര്‍ക്കും നല്‍കാന്‍ കെ 10 എന്‍ജിനുള്ള ഓള്‍ട്ടോയ്ക്ക് കഴിയും. എന്നാല്‍ ഇതിന് അനുസരിച്ച് കാറിന്റെ ഭാരം 35 കിലോയോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 6200 ആര്‍.പി.എമ്മില്‍ 68 പി.എസ് കരുത്തും 3500 ആര്‍.പി.എമ്മില്‍ 90 എന്‍.എം ടോര്‍ക്കും നല്‍കാന്‍ കഴിവുള്ളതാണ് നവീന കെ 10 ബി എന്‍ജിന്‍. 6200 ആര്‍.പി.എമ്മില്‍ 47 പി.എസ് കരുത്തും 3000 ആര്‍.പി.എമ്മില്‍ 62 എന്‍.എം ടോര്‍ക്കും ആയിരുന്നു 800 സി.സി ഓള്‍ട്ടോ നല്‍കിയിരുന്നത്.




No comments:

Post a Comment