സാംസങിന്റെ ആവനാഴിയില്‍ നിന്ന് ഐപാഡിന് ഒരു പ്രതിയോഗി-'ഗാലക്‌സി ടാബ്'
ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ടാബില്‍, ത്രിജിയും വൈഫൈയും ബ്ലൂടൂത്തുമുണ്ട്. ഐപാഡിനെ അപേക്ഷിച്ച് ഒട്ടേറെ സവിശേഷതകള്‍ സാംസങിന്റെ ടാബ്‌ലറ്റിന്റെ കാര്യത്തില്‍ പറയാനാകും. ഐപാഡില്‍ ക്യാമറയില്ല, ഫ്ലഷ് പ്രോഗ്രം ഐപാഡ് പിന്തുണയ്ക്കില്ല. എന്നാല്‍, ഗാലക്‌സി ടാബില്‍ മൂന്ന് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും (എല്‍.ഇ.ഡി.ഫ്‌ളാഷോടുകൂടി), വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ഫ്ലഷ് പ്രോഗ്രാമുകള്‍ ഗാലക്‌സി ടാബില്‍ സുഗമമായി പ്രവര്‍ത്തിക്കും. ഗാലക്‌സി ടാബിന്റെ ഭാരം 380 ഗ്രാം മാത്രമാണ്. ഐപാഡിന്റെ ഭാരത്തെക്കാള്‍ കുറവ് (ഐപാഡിന്റെ ഭാരം 700 ഗ്രാം വരും). ബെര്‍ലിനിലെ ഐ.എഫ്.എ.കോണ്‍ഫന്‍സിലാണ് (IFA 2010) സാംസങ് പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ (GT-P1000) അവതരിപ്പിച്ചത്.
പുതിയ ടെക്നോളജി വരട്ടെ. എല്ല പേര്‍ക്കും വാങ്ങാന്‍ കഴിയട്ടെ.
No comments:
Post a Comment