ഭോപ്പാല്‍ദുരന്തം
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായികാപകടമായ ഭോപ്പാല്‍ വാതക ദുരന്തക്കേസില്‍ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ കേശവ് മഹീന്ദ്ര ഉള്‍പ്പെടെ ഏഴുപ്രതികളെ കോടതി ശിക്ഷിച്ചു. പരമാവധി രണ്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ഇവര്‍ക്കുള്ള ശിക്ഷ. വിധി പ്രഖ്യാപിച്ചതിനു പിന്നാലെ 25,000 രൂപ ഈടില്‍ കോടതി ഏഴു പ്രതികള്‍ക്കും ജാമ്യമനുവദിച്ചു.
അമ്പതിനായിരത്തിലേറെ പേര്‍ പിടഞ്ഞുമരിച്ച വിഷവാതക ചോര്‍ച്ച സംഭവിച്ച് കാല്‍നൂറ്റാണ്ടിനുശേഷമാണ് ഭോപ്പാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്.
(ഇരുപത്തയ്യായിരം രൂപയും ഇന്ത്യയില്‍ ഒരു കോടതിയുമുന്ടെങ്ങില്‍ ആര്‍ക്കും ജനങ്ങളെ കൊല്ലാം)
No comments:
Post a Comment