ഇന്ന് കിക്കോഫ്
ലോക ജനത ഫുട്ബോള്‍ ലഹരിയില്‍
ജൊഹാനസ്ബര്‍ഗ്: തീപിടിച്ച പന്തുപോലെയാണ് ഇനി ഭൂമി. ആഫ്രിക്കയിലേക്ക് ആദ്യമായി വിരുന്നെത്തിയ ലോകകപ്പിന് വെള്ളിയാഴ്ച ജൊഹാനസ്ബര്‍ഗില്‍ തിരിതെളിയും. നിറങ്ങള്‍ വാരിപ്പുതച്ച്, വുവുസല കുഴല്‍വാദ്യം തീര്‍ക്കുന്ന ശബ്ദഘോഷത്തില്‍ മദിച്ച്, ആഫ്രിക്ക ഒരുങ്ങിക്കഴിഞ്ഞു. ഇനി ഒരുമാസം, ലോകം പന്തിന്റെ ത്രസിപ്പിക്കുന്ന ചലനങ്ങള്‍ക്കൊപ്പം മനസ്സ് ചേര്‍ത്തുവെക്കും.
ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ 19-ാം പതിപ്പിന്റെ ആദ്യമത്സരത്തില്‍, ആതിഥേയരായ ദക്ഷിണാഫ്രിക്കയും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നുള്ള മെക്‌സിക്കോയുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്ക് ജൊഹാനസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുഴങ്ങും. ആദ്യ മത്സരത്തിന് മുന്നോടിയായി ഉദ്ഘാടനച്ചടങ്ങുകള്‍ വൈകിട്ട് 5.40ന് തുടങ്ങും.

(ലോകം ഒറ്റ മനസോടെ)
No comments:
Post a Comment