Monday, July 12, 2010
11-07-2010 സ്‌പെയിന്‍ പുതിയ ലോക ചാമ്പ്യന്‍
ജൊഹാനസ്ബര്‍ഗ്: ചരിത്രത്തിന്റെ കാത്തിരിപ്പിനിതാ പരിസമാപ്തി. സ്‌പെയിന്‍ പുതിയ ലോക ചാമ്പ്യന്‍. ഹോളണ്ടിനെ എക്‌സ്ട്രാടൈമില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടത്. 116 -രാമത് മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയാണ് സ്‌പെയിനിന്റെ വിജയഗോള്‍ വലയിലാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ലക്ഷ്യം കാണാന്‍ പരാജയപ്പെട്ടതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്. യൂറോ കപ്പും ലോകകപ്പും ഒരുമിച്ചു നേടുന്ന രണ്ടാമത്തെ ടീമാണ് സ്‌പെയിന്‍.
ഫിഫ അധ്യക്ഷന്‍ സെപ് ബ്ലേറ്ററില്‍ നിന്ന് ക്യാപ്റ്റന്‍ ഇകര്‍ കസിയസ് കപ്പ് ഏറ്റുവാങ്ങി.
സ്‌പെയിനിന്റെ ആദ്യ ലോകകപ്പ് ഫൈനലായിരുന്നു ഇത്.
ഇത് മൂന്നാം തവണയാണ് ഹോളണ്ട് ലോകകപ്പിന്റെ ഫൈനലില്‍ തോറ്റു മടങ്ങുന്നത്.
ഹോളണ്ടും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടിയ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍മത്സരം ലോകമെങ്ങുമായി എഴുപതുകോടി ജനങ്ങള്‍ ടി.വി.യിലൂടെ കണ്ടെന്ന് ഫിഫ.
കരുത്തന്മാര്‍ മുട്ടുകുതുന്നിടത് സമര്‍ത്ഥന്മാര്‍ വിജയിക്കുന്നു
...........................ഇനി ബ്രസീലില്‍ കാണാം 2014 ല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment