ഇന്ത്യയുടെ ആദ്യ ഇ ബുക്ക് റീഡര്‍
ഇന്ത്യക്കാരായ വായനക്കാരെ ലക്ഷ്യമിട്ട്, തദ്ദേശിയമായ ഒരു ഇ-ബുക്ക് റീഡര്‍ ഇപ്പോള്‍ രംഗത്തെത്തുകയാണ്. 'ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇ-ബുക്ക് റീഡര്‍' എന്ന അവകാശവാദത്തോടെ, ബാംഗ്ലൂര്‍ ആസ്ഥാനമായ ഇ.സി മീഡിയ ഇന്റര്‍നാഷണല്‍ (EC-Media International) എന്ന കമ്പനിയാണ് 'വിന്‍ക്' (wink) എന്ന പേരില്‍ ഇ-ബുക്ക് റീഡര്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞായാഴ്ചയാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ഈ വിവിധോദ്ദേശ്യ റീഡര്‍ വഴി 15 ഇന്ത്യന്‍ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വായിക്കാനാകും. തുടക്കമെന്ന നിലയ്ക്ക് രണ്ടു ലക്ഷത്തോളം പുസ്തകങ്ങളും മാസികകളും ഡിജിറ്റല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ സഹായിക്കുന്ന ഇബുക്ക് സ്‌റ്റോറും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യക്കാര്‍ മോശക്കാരല്ല
No comments:
Post a Comment