Friday, September 10, 2010

15.09.2010 സൗഹൃദങ്ങളെ പ്രണയിച്ച ചലച്ചിത്രകാരന് വിട

സൗഹൃദങ്ങളെ പ്രണയിച്ച ചലച്ചിത്രകാരന് വിട


(ഒരു നക്ഷത്രം കൂടി പൊലിഞ്ഞു)
 
ജവഹര്‍ നഗറിലെ വില്‍ക്രെസ്റ്റ് പോയിന്‍റ് ഫ്‌ളാറ്റില്‍
രാവിലെ എട്ടുമണിയോടെ വേണുനാഗവള്ളിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ തന്നെ പ്രമുഖരുടെ
ഒഴുക്ക് തുടങ്ങി. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച് ഉറ്റസുഹൃത്തായ തിരക്കഥാകൃത്ത്
ചെറിയാന്‍ കല്പകവാടി. വേണുവിന്റെ അസോഷ്യേറ്റും അന്തരിച്ച സംവിധായകന്‍ പദ്മരാജന്റെ
അനന്തിരവനുമായ ഹരീന്ദ്രനാഥ് മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. കരച്ചില്‍ ക്രമേണ
ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിച്ചു. വേണു നായകനായ ആദ്യചിത്രം
'ഉള്‍ക്കടലി'ന്റെ കഥാകൃത്ത് ഡോ.ജോര്‍ജ് ഓണക്കൂര്‍, സംവിധായകനായ ആദ്യ ചിത്രം 'സുഖമോ
ദേവി'യുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ തുടങ്ങിയവരെല്ലാം വേദന കടിച്ചമര്‍ത്തി
നിന്നുഭാഗ്യദേവത (2009), രൗദ്രം (2008), അഞ്ചില്‍ ഒരാള്‍
അര്‍ജുനന്‍, ബാബാകല്ല്യാണി, ഫോട്ടോഗ്രാഫര്‍, പതാക, പൗരന്‍, ദീപങ്ങള്‍ സാക്ഷി,
കാഴ്ച, സത്യം, വാണ്ടഡ്, ഹരികൃഷ്ണന്‍സ്, മിന്നാരം, പക്ഷേ, ദേവദാസ്, വാര്‍ത്ത, ഒരുകഥ
ഒരു നുണക്കഥ, സുനില്‍ വയസ്സ് 20, അധ്യായം ഒന്നു മുതല്‍, എന്റെ അമ്മു നിന്റെ തുളസി
അവരുടെ ചക്കി, മീനമാസത്തിലെ സൂര്യന്‍, ഉയരും ഞാന്‍ നാടാകെ, ആരാന്റെ മുല്ല കൊച്ചു
മുല്ല, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, പ്രശ്‌നം ഗൗരവം,
ഓമനത്തിങ്കള്‍, ചില്ല്, ഇത്തിരി നേരം ഒത്തിരി കാര്യം, യവനിക, കോലങ്ങള്‍, അര്‍ച്ചന
ടീച്ചര്‍, അണിയാത്ത വളകള്‍, ശാലിനി എന്റെ കൂട്ടുകാരി, ഉള്‍ക്കടല്‍.

No comments:

Post a Comment