Wednesday, June 30, 2010

29.06.2010 മാവോയിസ്റ്റുകളുടെ കൂട്ടക്കൊല

മാവോയിസ്റ്റുകളുടെ കൂട്ടക്കൊല 


റായ്പ്പുര്‍: ഛത്തീസ്ഗഢില്‍ ചൊവ്വാഴ്ചയുണ്ടായ മാവോവാദി ആക്രമണത്തില്‍ 26 സി.ആര്‍.പി.എഫ്. ജവാന്മാര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കുണ്ട്. നാരായണ്‍പുര്‍ ജില്ലയിലെ ധൗരായ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം.

മാവോവാദികള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ ബന്ദ് ബുധനാഴ്ച തുടങ്ങാനിരിക്കെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനെത്തിയ സി.ആര്‍.പി.എഫ്. സംഘത്തിനുനേരെയാണ് സായുധരായ മാവോവാദികള്‍ നിറയൊഴിച്ചത്. റോഡിലെ തടസ്സം പരിശോധിച്ച് മടങ്ങുകയായിരുന്നു ഇവര്‍. സമീപപ്രദേശത്തെ കുന്നിന്‍ പുറത്തുനിന്നാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായതെന്ന് സി.ആര്‍.പി.എഫ്. മേധാവി വിക്രം ശ്രീവാസ്തവ ഡല്‍ഹിയില്‍ പറഞ്ഞു. എഴുപതോളം പേരാണ് സി.ആര്‍.പി.എഫ്. സംഘത്തിലുണ്ടായിരുന്നത്. 
(കാടത്തം)

No comments:

Post a Comment