മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിലെ ഇളമുറക്കാരനായിരുന്നു എ.അയ്യപ്പന്‍. അയ്യപ്പപ്പണിക്കര്‍ തുടങ്ങിവെച്ച ആധുനികകാവ്യധാര കടമ്മനിട്ട രാമകൃഷ്ണനും സച്ചിദാനന്ദനും ഉള്‍പ്പെടെയുള്ള കവികളിലൂടെ നീണ്ട് അയ്യപ്പന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ കവിതകളിലാണ് പൂര്‍ത്തിയാകുന്നത്.
'അക്ഷരം' എന്ന ലിറ്റില്‍ മാഗസിന്‍ നടത്തി ബദല്‍ വായനയുടെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുത്ത പ്രസാധകന്‍ കൂടിയായിരുന്നു അയ്യപ്പന്‍. ജോര്‍ജ്എലിയട്ടിന്റെ 'മില്‍ ഓണ്‍ ദ ഫ്‌ളോസി'ന്റെ മലയാള വിവര്‍ത്തകനുമാണ് അയ്യപ്പന്‍. അയ്യപ്പന് ജീവിതം ആഘോഷമായിരുന്നു. ആഹ്ലാദങ്ങള്‍ ഒടുങ്ങിപ്പോയതിനാല്‍ ജീവന്റെ വ്യഥകളും വ്യാകുലതകളും ആഘോഷങ്ങളാക്കുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ദുരിതങ്ങളുടെ അരകല്ലില്‍ രാകി മിനുക്കിയതാണ് അദ്ദേഹത്തിന്റെ കവിതകള്‍. അതിനാല്‍ത്തന്നെ മൂര്‍ച്ചയും കൂടും.
1947 ഒക്ടോബര്‍ 27ന് ആറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും മകനായാണ് അയ്യപ്പന്റെ ജനനം. അയ്യപ്പന് ഒരു വയസ്സു തികയും മുമ്പ് സ്വര്‍ണപ്പണിക്കാരനായ അച്ഛന്‍ മരിച്ചു. സ്‌നേഹിതന്‍ വിഷം കലക്കിക്കൊടുത്ത് ചതിച്ചതാണെന്നു പറയപ്പെടുന്നു. അമ്മ കൂലിപ്പണി ചെയ്താണ് അയ്യപ്പനെയും ചേച്ചി സുബ്ബലക്ഷ്മിയെയും വളര്‍ത്തിയത്. അയ്യപ്പന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മയും മരിച്ചു. നെടുമങ്ങാട്ടും നേമത്തുമായിട്ടാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, യുദ്ധത്തിന്റെ ചിഹ്നം, കല്‍ക്കരിയുടെ നിറമുള്ളവര്‍, ബലിക്കുറിപ്പുകള്‍, ബുദ്ധനും ആട്ടിന്‍കുട്ടിയും, കറുപ്പ്, ചിറകുകള്‍ കൊണ്ടൊരു കൂട്..തുടങ്ങിയ എത്രയോ സമാഹാരങ്ങള്‍, കവിതകള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. അയ്യപ്പനെക്കുറിച്ച് ഒഡേസ സത്യന്‍ സംവിധാനം ചെയ്ത 'ഇത്രയും യാതഭാഗം' എന്ന ഡോക്യുമെന്ററിയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്കുള്ള ഒരു അകംകാഴ്ച്ചയായി. കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
അയ്യപ്പന്‍റെ അവസാനത്തെ കവിത
പല്ല്
അമ്പ് യേത് നിമിഴവും
മുതുകില്‍ തറക്കം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കുരകഴിഞ്ഞു റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത് അന്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറതന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്നു
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വയുക്ക് ഞാനിരയായി