വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമിസംഘം വെട്ടിമാറ്റി
കൊച്ചി: വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമിസംഘം വെട്ടിമാറ്റി. ഞായറാഴ്ച രാവിലെ 8.05ന് മൂവാറ്റുപുഴയിലെ വീടിനടുത്ത് നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമിസംഘം സഞ്ചരിച്ച വാനും പോലീസ് പിടിച്ചെടുത്തു. അക്രമികള്‍ വൈകാതെ പിടിയിലാകുമെന്ന് ഉന്നത പോലീസ്‌വൃത്തങ്ങള്‍ അറിയിച്ചു.
നിര്‍മല മാതാപള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴാണ് പ്രൊഫ. ജോസഫ് ആക്രമിക്കപ്പെട്ടത്. മാരുതി ഓംനി വാനില്‍ എത്തിയ എട്ടംഗസംഘം തോട്ടപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തുകയായിരുന്നു. കാറില്‍ ജോസഫിന്റെ അമ്മ ഏലിക്കുട്ടിയും ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മാരിസ്റ്റെല്ലയും ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഏലിക്കുട്ടിക്കും സിസ്റ്റര്‍ക്കും പരിക്കുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
(മലയാളികള്‍ക്ക് മനുഷ്യത്വം നഷ്ടപ്പെടുന്നു. കഷ്ടം .............)
No comments:
Post a Comment