ഡബിള്‍ സിമ്മുമായി നോക്കിയയും
ഒടുവില്‍ നോക്കിയയ്ക്കു ബുദ്ധിയുദിച്ചുവെന്നു തോന്നുന്നു. ലോകം മുഴുവനുമുള്ള മൊബൈല്‍ കമ്പനികള്‍ ഡ്യുവല്‍ സിം മോഡലുകള്‍ അവതരിപ്പിച്ചപ്പോഴൂം വിപണിയിലെ മേധാവികളായ നോക്കിയ കോര്‍പ്പറേഷന്‍ ആ വഴിക്ക് ചിന്തിച്ചില്ല. മത്സരത്തില്‍ തൊട്ടു പുറകിലുള്ള സാംസങ്ങ് ഒട്ടേറെ ഡ്യൂവല്‍ സിം മോഡലുകളിറക്കി കൈയടി നേടി. നോക്കിയയുടെ പ്രധാന ശക്തികേന്ദ്രമായ ഇന്ത്യയിലാകട്ടെ ഡ്യുവല്‍ സിം മോഡലുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പത്തിലധികം പുതുകമ്പനികള്‍ ഉദയം കൊണ്ടു. അതില്‍ ഒലിവ് എന്ന കമ്പനിയാകട്ടെ ട്രിപ്പിള്‍ സിം മൊബൈലിറക്കിക്കൊണ്ട് ഏവരെയും ഞെട്ടിക്കുകയും ചെയ്തു.
ആറാഴ്ചത്തെ ബാറ്ററി ആയുസാണ് സി-1 ന് നോക്കിയ അവകാശപ്പെടുന്നത്. എഫ്.എം. റേഡിയോ, ടോര്‍ച്ച്, കളര്‍ സ്‌ക്രീന്‍ എന്നീ സൗകര്യങ്ങളും ഫോണിലുണ്ട്. ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുന്നതിലുടെ ഒരു സിമ്മില്‍ നിന്ന് മറ്റൊരു സിമ്മിലേക്ക് മാറാനാകും. രണ്ടു സിമ്മുകളും ഒരേസമയം ആക്ടിവേറ്റ് ആകില്ലെന്ന പോരായ്മ ഇതിനുണ്ട്. ആക്ടിവേറ്റ് ആക്കാത്ത സിമ്മിലേക്ക് ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാകും ലഭിക്കുക. 1700 രൂപയാണ് ഈ ഫോണിന്റെ വില.
രണ്ടു സിമ്മുകളും ഒരേസമയം ആക്ടിവേറ്റ് ആകുന്ന മോഡലാണ് നോക്കിയ സി-2. സ്‌ക്രീനില്‍ രണ്ടു മൊബൈല്‍ കമ്പനികളുടെയും പേരുകള്‍ തെളിഞ്ഞുകാണും. രണ്ടു സിമ്മിലേക്കും വരുന്ന കോളുകള്‍ സ്വീകരിക്കുകയും ചെയ്യാം. ഫോണ്‍ ഓഫാക്കാതെ തന്നെ രണ്ടാമത്തെ സിം ഊരിയെടുക്കാവുന്ന 'ഹോട്ട് സ്വാപ്പ്' സൗകര്യവും ഈ മോഡലിലുണ്ട്. എഫ്.എം. റേഡിയോ, മ്യൂസിക് പ്ലെയര്‍, മൈക്രോ എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയ്‌ക്കൊപ്പം നോക്കിയ ആപ്ലിക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഫോണില്‍ ലഭ്യമാണ്. 2500 രൂപയാണ് വില. പുതിയ ഡ്യുവല്‍സിം മോഡലുകള്‍ ഈ വര്‍ഷം അവസാനത്തോടു കൂടി ലോകമെങ്ങുമുള്ള നോക്കിയ സ്‌റ്റോറുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Nokia change their mind, now they can beat with any brand of the world
ReplyDelete